ഹൃദയദർശനം

Menu
ഒരേ സമയം ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് ഒരു പ്രവാഹമാണ് . തരിച്ചറിവിന്റെ തരംഗങ്ങളില്‍ സമാനത കണ്ട് ഒന്ന് മറ്റൊന്നിനെ ആഗ്രഹിക്കലാണത്. വിരുദ്ധ സ്വഭാവങ്ങളുടെ സമ്മേളനവും ദ്വന്ദഭാവങ്ങളുടെ കൂടിച്ചേരലുമാണത്.…
സങ്കടങ്ങൾ ചുരത്തുന്ന മുലകളിൽ അമ്മയെ കാണാൻ കഴിയില്ലന്ന് അയാൾ പരിതപിച്ചപ്പോൾ ശൈശവത്തിൻറെ നൈർമ്മല്യം മുലപ്പാലുപോലെ അയാളിൽ മണക്കുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ടവൻറെ വ്യഥയ്ക്ക് തലമുറകളുടെ പാരമ്പര്യമാണ്.  അത് പൊക്കിൾക്കൊടികളെ വിദ്യുത്പ്രവാഹമേൽപ്പിച്ച്…
ചില നേരങ്ങളില്‍ ജീവിതം ഓര്‍മ്മകളില്‍ കൊരുത്തു കിടക്കുന്നു. എണ്ണമറ്റ ഓര്‍മ്മകള്‍ അനുവാദമില്ലാതെ വിഹരിക്കുന്ന മനസ്സ്…മണല്‍ത്തിട്ടകളില്‍ പതിഞ്ഞു കിടക്കുന്ന കാല്പാടുകള്‍ പോലെ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ഇന്നലെകളുടെ ബാക്കിപത്രം. ഓര്‍മ്മകള്‍ക്ക്…
അവിചാരിതമായായിരുന്നു സിസ്റ്റര്‍ ലിസിനെ പരിചയപ്പെട്ടത്. കാരിത്താസ് ഹോസ്പിറ്റലില്‍ പപ്പ കിടക്കുമ്പോള്‍ കേട്ടു ജര്‍മനിയില്‍ നിന്നും ഒരു സിസ്റ്ററിനെ കാന്‍സര്‍ വാര്‍ഡിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന്. നാട്ടില്‍ അവധിക്ക് വന്നിട്ട് തിരിച്ചു…
മരണത്തിനു മുമ്പിലേയ്ക്ക് നടന്നു പോകാന്‍ ഇനിയും ഞാന്‍ ഒരുങ്ങിയിട്ടില്ല. പക്ഷേ മരണത്തെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. സങ്കടങ്ങള്‍ക്ക് സൗന്ദര്യമുണ്ടെങ്കില്‍ വേര്‍പാടുകള്‍ സുന്ദരമാണെങ്കില്‍ മരണത്തിന്റേത് വജ്രത്തിളക്കമാണ്. എഴുതിത്തീര്‍ത്ത വാക്കുകള്‍ക്കൊടുവിലെ വിരാമം…
അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾക്കു പിന്നിൽ ജീവിതത്തെക്കഴിഞ്ഞും വലിയ ശക്തകൾക്ക് സ്ഥാനമുണ്ടെന്നു തോന്നുന്നു. സ്വത്വബോധത്തിനുമപ്പുറത്ത്, നാം ചിലതിൻറെയൊക്കെ ഭാഗമായ ഒരു കണ്ണി മാത്രമാണെന്ന തിരിച്ചറിവ് നമ്മുടെ നിസ്സഹായതകളിലുണ്ടായേക്കാം. പരിമിതമായ…
ചില പാതകള്‍ എന്നും സമാന്തര പാതകള്‍ തന്നെയായി നില്‍ക്കും. യാത്രയില്‍ ഒരു പാളി നോട്ടം അപ്പുറത്തെ പാതയിലെ യാത്രികരിലേയ്ക്കാണ്. യാത്രകളോ, പാതകളോ, യാത്രികരോ നമ്മെ ഭ്രമിപ്പിക്കുന്നത്? അതോ…
സ്വയം നിര്‍മ്മിക്കാന്‍ ചിലതില്‍ നിന്നെല്ലാം അടര്‍ത്തിയെടുക്കുകയും വിരിയിച്ചെടുക്കുകയും വേണം. അയഥാര്‍ത്ഥമായവയില്‍ നിന്നും ബോധത്തിലേയ്ക്കുണരണം. പ്രതലങ്ങളില്‍ നിന്ന് ശരീരത്തെ വിടുവിക്കണം. ഒരേ സമയം ദുര്‍ബലവും ശക്തവുമായ അവസ്ഥാന്തരങ്ങളില്‍ മനസ്സ്…
ഞങ്ങളുടെ കൊച്ചു വീടുകള്‍ നിങ്ങള്‍ ആക്രമിക്കുന്നതെന്തിന് നില്ക്കാനൊരിടം നഷ്ടപ്പെട്ടാല്‍ ഇനി ഞങ്ങളെങ്ങോട്ടു പോകും? ഞങ്ങളുടെ കൊച്ചു പ്രശ്‌നങ്ങളെ നിങ്ങള്‍ ബാലിശമായി കരുതുന്നതെന്തിന്? നിങ്ങളുടെ ബാല്യത്തിന്റെ കൊച്ചു പ്രശ്‌നങ്ങളെ…
പുറത്ത് മഴയാണ് ന്യൂനമര്‍ദ്ദവും മഴയും പവര്‍കട്ടും രാത്രിയുടെ വിതുമ്പല്‍ പോലെയീ മഴ എന്റെ ദുഖവെള്ളികളുടെ സ്മരണയുമായി വരുന്നു തലയണയില്‍ മുഖമമര്‍ത്തി കരഞ്ഞതും പിന്നെ തിരിഞ്ഞുകിടന്നയവിറക്കിയ ഓര്‍മ്മകളില്‍ ചുടുകണ്ണീര്‍…