ഒരേ സമയം ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് ഒരു പ്രവാഹമാണ് . തരിച്ചറിവിന്റെ തരംഗങ്ങളില്‍ സമാനത കണ്ട് ഒന്ന് മറ്റൊന്നിനെ ആഗ്രഹിക്കലാണത്. വിരുദ്ധ സ്വഭാവങ്ങളുടെ സമ്മേളനവും ദ്വന്ദഭാവങ്ങളുടെ കൂടിച്ചേരലുമാണത്.…
കുറിപ്പുകൾ
സ്വയം നിര്‍മ്മിക്കാന്‍ ചിലതില്‍ നിന്നെല്ലാം അടര്‍ത്തിയെടുക്കുകയും വിരിയിച്ചെടുക്കുകയും വേണം. അയഥാര്ത്ഥമായവയില് നിന്നും ബോധത്തിലേയ്ക്കുണരണം. പ്രതലങ്ങളില്‍ നിന്ന് ശരീരത്തെ വിടുവിക്കണം. ഒരേ സമയം ദുര്‍ബലവും ശക്തവുമായ അവസ്ഥാന്തരങ്ങളില്‍ മനസ്സ്…
ഞങ്ങളുടെ കൊച്ചു വീടുകള്‍ നിങ്ങള്‍ ആക്രമിക്കുന്നതെന്തിന് നില്ക്കാനൊരിടം നഷ്ടപ്പെട്ടാല്‍ ഇനി ഞങ്ങളെങ്ങോട്ടു പോകും? ഞങ്ങളുടെ കൊച്ചു പ്രശ്നങ്ങളെ നിങ്ങള്‍ ബാലിശമായി കരുതുന്നതെന്തിന്? നിങ്ങളുടെ ബാല്യത്തിന്റെ കൊച്ചു പ്രശ്നങ്ങളെ…
ജീവിതത്തോട് അഭിനിവേശം തോന്നിത്തുടങ്ങുമ്പോള്‍ നാം നമ്മുടെ ഭൂതകാലങ്ങളെ വല്ലാതെ സ്നേഹിക്കും. നഷ്ടബോധം നമ്മെ നക്കിത്തുടച്ചുകൊണ്ടിരിക്കെത്തന്നെ, കഴിഞ്ഞ കാലത്തിന്റെ വിജയങ്ങളെയും പരാജയങ്ങളെയും നാം മനസ്സിലിട്ടു നുണയും. ഒരിക്കലും തീരാത്ത…
തിരക്കു പിടിച്ച ജീവിതം ചിലപ്പോള്‍ ജീവിതത്തിന്റെ കുസൃതികളെ മറച്ചു പിടിച്ചേക്കാം. ക്ലാവുപിടിച്ച ഓര്‍മ്മകളില്‍ കാലം വേനലായി മാത്രം ജീവിതത്തില്‍ നിറയാം. എങ്കിലും മനസ്സില്‍ മഴപെയ്യുന്ന ചില നിമിഷങ്ങളുണ്ട്…തടഞ്ഞു…
നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാമെന്നത് വെറുമൊരു വ്യമോഹം മാത്രമാണ്.. മനശ്ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമിടയിലൂടെ ചിന്തകള്‍ തെറിച്ച് പോകുന്നത് നിസ്സഹായതയൊടെ തിരിച്ചറിയുമ്പോഴാണ് ആത്മീയതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശാന്തമാക്കാന്‍ കഴിയാത്ത മനസ്സിന്റെ വിഹ്വലതകളില്‍ ഭയക്കുമ്പോഴാണ്…
നിശ്ചയിക്കപ്പെടാത്ത വഴികളിലൂടെയും തീരങ്ങളിലൂടെയും അലയാന്‍ വിധിക്കപ്പെട്ടവന് ഒരു കൂരയുടെ തണലോ, ഒരു ശരീരത്തിന്റെ ചൂടോ, ഒരു ഹൃദയത്തിന്റെ ആര്‍ദ്രതയോ അവകശപ്പെടാനില്ല. എന്നിട്ടും ചില നേരങ്ങളില്‍ വേനലിലെ മഴദാഹം…
ഏകദേശം രണ്ട് മാസം മുൻപാണ്, കമ്മ്യൂണിറ്റി ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്പോൾ കൂടെയുള്ള സീനിയറായ ഒരു സന്യാസ വൈദികൻ അടുത്ത് വന്നിരുന്നത്. ഡോക്ടറോട് ഒരു കാര്യം ചോദിക്കാനുണ്ട്…
ഇന്ന് ദുഖവെള്ളി അറിഞ്ഞു കൊണ്ട് ഒരാൾ മരണത്തിന്റെ തീരത്തേയ്ക്ക് നടന്നു കയറിയതിന്റെ സ്മരണ സജീവമാകുന്ന ദിനം. ഇത്രമാത്രം ധൈര്യത്തോടെ സ്നേഹിച്ചവരുടെ തിരസ്കരണങ്ങൾ മാത്രം ഏറ്റു വാങ്ങിക്കൊണ്ട് ഒരാൾക്ക്…
കുറെ വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടുനട ചിന്തകളാണ് ബസാലേലെന്ന നോവലായി പരിണമിച്ചത്. ദൈവത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുമ്പോള്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ നില്ക്കുന്നവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ലെന്ന തിരിച്ചറിവ് ചില നേരങ്ങളില്‍ ഒരു…