ഹൃദയദർശനം

Menu

Reflections

സങ്കടങ്ങൾ ചുരത്തുന്ന മുലകളിൽ അമ്മയെ കാണാൻ കഴിയില്ലന്ന് അയാൾ പരിതപിച്ചപ്പോൾ ശൈശവത്തിൻറെ നൈർമ്മല്യം മുലപ്പാലുപോലെ അയാളിൽ മണക്കുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ടവൻറെ വ്യഥയ്ക്ക് തലമുറകളുടെ പാരമ്പര്യമാണ്.  അത് പൊക്കിൾക്കൊടികളെ വിദ്യുത്പ്രവാഹമേൽപ്പിച്ച്…
ചില നേരങ്ങളില്‍ ജീവിതം ഓര്‍മ്മകളില്‍ കൊരുത്തു കിടക്കുന്നു. എണ്ണമറ്റ ഓര്‍മ്മകള്‍ അനുവാദമില്ലാതെ വിഹരിക്കുന്ന മനസ്സ്…മണല്‍ത്തിട്ടകളില്‍ പതിഞ്ഞു കിടക്കുന്ന കാല്പാടുകള്‍ പോലെ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ഇന്നലെകളുടെ ബാക്കിപത്രം. ഓര്‍മ്മകള്‍ക്ക്…
അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾക്കു പിന്നിൽ ജീവിതത്തെക്കഴിഞ്ഞും വലിയ ശക്തകൾക്ക് സ്ഥാനമുണ്ടെന്നു തോന്നുന്നു. സ്വത്വബോധത്തിനുമപ്പുറത്ത്, നാം ചിലതിൻറെയൊക്കെ ഭാഗമായ ഒരു കണ്ണി മാത്രമാണെന്ന തിരിച്ചറിവ് നമ്മുടെ നിസ്സഹായതകളിലുണ്ടായേക്കാം. പരിമിതമായ…
ചില പാതകള്‍ എന്നും സമാന്തര പാതകള്‍ തന്നെയായി നില്‍ക്കും. യാത്രയില്‍ ഒരു പാളി നോട്ടം അപ്പുറത്തെ പാതയിലെ യാത്രികരിലേയ്ക്കാണ്. യാത്രകളോ, പാതകളോ, യാത്രികരോ നമ്മെ ഭ്രമിപ്പിക്കുന്നത്? അതോ…
ഏറ്റവും പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് പലപ്പോഴും മനുഷ്യന് ചിന്തയുണ്ടാകുന്നത് തന്നെ. ജീവിതത്തെ ശരിയായി വിലയിരുത്താനുള്ള സന്ദര്‍ഭങ്ങള്‍ അവയാണെന്നു പോലും പിന്നീട് തോന്നാറുണ്ട്. ജീവിതത്തിനകത്ത് ഒരു കാലമുണ്ട്. അത് പ്രായത്തിന്റെയോ,…
ചിലരുടെ നഷ്ടങ്ങള്‍ അവര്‍ ആരെയും അറിയിക്കാറില്ല. വെയില്‍ കായുമ്പോഴും തണലേറുമ്പോഴും നിറയുന്ന അവരുടെ മിഴികള്‍ ആരും കാണാറില്ല. മൗനം സാന്ദ്രമാകുന്ന അകത്തളങ്ങളില്‍ നിന്ന് നെടുവീര്‍പ്പു പോലും പുറത്തു…
എല്ലാ ആഘോഷങ്ങള്‍ക്കുമിടയില്‍ ഒരാള്‍ തനിച്ചാകുന്ന ചില നിമിഷങ്ങളുണ്ട്. എല്ലാ സ്‌നേഹാദരവിനുമിടയില്‍ സ്വയം ശൂന്യമായി നില്‍ക്കുന്ന ഒരു സമയമുണ്ട്. എല്ലാ വിജയങ്ങള്‍ക്കും ശേഷം മിഥ്യാബോധം കീഴ്‌പ്പെടുത്തുന്ന ഒരു നിമിഷമുണ്ട്.…
വിശുദ്ധര്‍ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലെ ഒരു വിചിത്രാനുഭവത്തോടെയാണ് ഡിസംബര്‍ മാസം കടന്നു വന്നത്. സംഭവം ഇങ്ങനെയാണ്. വി. മരിയാ ഗൊരേത്തിയുടെ ശവകുടീരം കാണാനും പ്രാര്‍ത്ഥിക്കാനും…