ഹൃദയദർശനം

Menu

അവരകലെയാണ്‌

ചിലരുടെ നഷ്ടങ്ങള്‍ അവര്‍ ആരെയും അറിയിക്കാറില്ല. വെയില്‍ കായുമ്പോഴും തണലേറുമ്പോഴും നിറയുന്ന അവരുടെ മിഴികള്‍ ആരും കാണാറില്ല. മൗനം സാന്ദ്രമാകുന്ന അകത്തളങ്ങളില്‍ നിന്ന് നെടുവീര്‍പ്പു പോലും പുറത്തു പോകാറുമില്ല. ഇടറുന്ന പാദങ്ങള്‍ വെച്ച് അവര്‍ നടന്നു പോകുന്നതു ശ്രദ്ധിക്കുക പോലും ചെയ്യാതെ നാം വാതിലുകളടയ്ക്കുന്നു.

ചലരുടെ സഹനങ്ങളറിയാന്‍ കൂടെ നടന്നാല്‍ പോരാ.. കൂടണഞ്ഞാലും പോരാ..

അവരുടെ ചിരികളുടെ പിന്നിലൂറിനില്‍ക്കുന്ന സങ്കടത്തുള്ളികള്‍ സന്തോഷാശ്രുക്കളാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. എന്നും നല്‍കുക മാത്രം ചെയ്യുന്ന അവര്‍ സമ്പന്നരാണെന്ന് നമ്മള്‍ വിശ്വസിച്ചുവെയ്ക്കുന്നു. അവസാന തുട്ടും പുഞ്ചിരിയോടെ നല്‍കുമ്പോള്‍ ഇത്തവണ എന്തേ കുറഞ്ഞു പോയി എന്ന് നമ്മള്‍ മനസ്സില്‍ പറയുന്നു.

ഒരു സ്പന്ദമാപിനികളും കൈവശമില്ലാത്ത രോഗികളാണ് നമ്മള്‍. തിരിച്ചറിയാത്ത കുഷ്ഠങ്ങള്‍ കൊണ്ട് ഇന്ദ്രിയങ്ങളടഞ്ഞവര്‍. സ്വാര്‍ത്ഥതയുടെ സുഖക്കിടക്കകള്‍ക്കരികില്‍ പരിചരണം കാംഷിക്കുന്നവര്‍. നന്മകളൊക്കെ ഒലിച്ചുപോവുകയും നല്ലവരൊക്കെ അകന്നു പോവുകയുമാണ്. ഏകാന്തതയുടെ തടവറകളിലേയ്ക്ക് പ്രവേശിക്കുന്നിടം വരെ നമുക്ക് സ്വാര്‍ത്ഥരാവാം. പിന്നെ തടവുകാരും.

Categories:   Reflections

Comments

Sorry, comments are closed for this item.