ഹൃദയദർശനം

Menu

സ്വപ്നങ്ങള്‍

ഏറ്റവും പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് പലപ്പോഴും മനുഷ്യന് ചിന്തയുണ്ടാകുന്നത് തന്നെ. ജീവിതത്തെ ശരിയായി വിലയിരുത്താനുള്ള സന്ദര്‍ഭങ്ങള്‍ അവയാണെന്നു പോലും പിന്നീട് തോന്നാറുണ്ട്.

ജീവിതത്തിനകത്ത് ഒരു കാലമുണ്ട്. അത് പ്രായത്തിന്റെയോ, അനുഭവങ്ങളുടേയോ പോലുമല്ല. അത് ജീവിതത്തിനു പുറത്ത് നിന്ന് പ്രവേശിക്കുന്ന ഒരു കാലമാണ്. ഈ കാലം കൊണ്ട് ചിലപ്പോള്‍ സ്വപ്നങ്ങളെ അളക്കാന്‍ കഴിയും. ആറാമിന്ദ്രിയം പോലെ വിവരണാതീതമായ ഒരു ബോധമാണ് വ്യത്യസ്തമായ ജീവിതത്തിനുള്ളിലെ കാലബോധം ഒരാള്‍ക്ക് സമ്മാനിക്കുന്നത്. അനിച്ഛാപൂര്‍വ്വമായ അനുഭവങ്ങളെ സമാധാനത്തില്‍ നേരിടാന്‍ ഒരാളെ അത് പഠിപ്പിക്കുമെന്നു തോന്നുന്നു.

സ്വപ്നങ്ങള്‍ ചലരെ ലഹരി പടിപ്പിക്കാറുണ്ട്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെ ചിലരുടെ ജീവിതത്തിന്റെ ചിന്തകളും നിറങ്ങളും എടുത്തു കളയുന്നു. തന്നിലേയ്ക്ക് തന്നെ തിരിഞ്ഞ എല്ലാ ചിന്തകളും സ്വപ്നങ്ങളും ചീഞ്ഞു പോകുന്നവയാണ്. സുഗന്ധമില്ലാത്തവയാണ്. എങ്കിലും മനുഷ്യന് സ്വാര്‍ത്ഥനാവാതെ വയ്യ.. തിരിച്ചറിവില്ലായ്മകളില്‍ സ്വയം നഷ്ടപ്പെടുത്താതെ വയ്യ.

Categories:   Reflections

Comments

Sorry, comments are closed for this item.