ഹൃദയദർശനം

Menu

അഭിനിവേശം

ജീവിതത്തോട് അഭിനിവേശം തോന്നിത്തുടങ്ങുമ്പോള്‍ നാം നമ്മുടെ ഭൂതകാലങ്ങളെ വല്ലാതെ സ്‌നേഹിക്കും. നഷ്ടബോധം നമ്മെ നക്കിത്തുടച്ചുകൊണ്ടിരിക്കെത്തന്നെ, കഴിഞ്ഞ കാലത്തിന്റെ വിജയങ്ങളെയും പരാജയങ്ങളെയും നാം മനസ്സിലിട്ടു നുണയും. ഒരിക്കലും തീരാത്ത ആര്‍ത്തിയോടെ അനുഭവങ്ങളെ ഓര്‍മ്മകളില്‍ ചില്ലിട്ടയ്ക്കും. പിന്നെ ഒരു കാലവര്‍ഷത്തിന്റെ രൗദ്രഭാവത്തോടെ പുലമ്പും, ഞാന്‍ സ്‌നേഹിക്കുന്നു എന്റെ ജീവിതത്തെ.. അതിന്റെ ഗന്ധത്തെ, രുചിയെ…ഞാന്‍ സ്‌നേഹിക്കുന്നു കഴിഞ്ഞ കാലത്തില്‍ എനിക്കൊരിക്കലും സ്‌നേഹിക്കാന്‍ കഴിയാതിരുന്നവരെ.. എന്നെ ഉപദ്രവിച്ചവരെ..പിന്നെ കണ്ണുകളിറുക്കിയടച്ച് ശ്വാസം ഉള്ളിലേയ്‌ക്കെടുക്കും. കണ്ണുതുറന്ന് സൂര്യനെ നോക്കും. കാലും നീട്ടി അലസമായിരിക്കും. ആരും അറിയാതെ പുഞ്ചിരിക്കും.

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.