ഹൃദയദർശനം

Menu

സ്വയം നിര്‍മ്മിക്കാന്‍

സ്വയം നിര്‍മ്മിക്കാന്‍ ചിലതില്‍ നിന്നെല്ലാം അടര്‍ത്തിയെടുക്കുകയും വിരിയിച്ചെടുക്കുകയും വേണം. അയഥാര്‍ത്ഥമായവയില്‍ നിന്നും ബോധത്തിലേയ്ക്കുണരണം. പ്രതലങ്ങളില്‍ നിന്ന് ശരീരത്തെ വിടുവിക്കണം. ഒരേ സമയം ദുര്‍ബലവും ശക്തവുമായ അവസ്ഥാന്തരങ്ങളില്‍ മനസ്സ് കടഞ്ഞെടുക്കണം. പലതില്‍ നിന്നും വേര്‍തിരിച്ച് വ്യത്യസ്തമായ ഒന്നായി നില്‍ക്കണം. നൊമ്പരങ്ങളും നോവുകളും കൊണ്ട് സ്വത്വം ശുചിയാക്കണം. ആഘോഷങ്ങളില്‍ സ്വയം നഷ്ടപ്പെടുത്തണം. നിമിഷങ്ങളെ വേര്‍തിരിച്ചടയാളപ്പെടുത്തണം. എല്ലാം അകലെ നിന്ന് മാത്രം വീക്ഷിക്കണം.

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.