ഹൃദയദർശനം

Menu

ചില നേരങ്ങളില്‍

ചില നേരങ്ങളില്‍ ജീവിതം ഓര്‍മ്മകളില്‍ കൊരുത്തു കിടക്കുന്നു. എണ്ണമറ്റ ഓര്‍മ്മകള്‍ അനുവാദമില്ലാതെ വിഹരിക്കുന്ന മനസ്സ്…മണല്‍ത്തിട്ടകളില്‍ പതിഞ്ഞു കിടക്കുന്ന കാല്പാടുകള്‍ പോലെ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ഇന്നലെകളുടെ ബാക്കിപത്രം. ഓര്‍മ്മകള്‍ക്ക് വല്ലാത്തൊരു ഭംഗിയുണ്ട്, അവ നല്ലതായാലും മോശമായാലും. ഓര്‍മ്മകളുടെ ഒരുപാട് വളയങ്ങള്‍ക്കുള്ളിലാണ് ശരിക്കും നമ്മുടെ ആത്മാവ്.

Categories:   Reflections

Comments

Sorry, comments are closed for this item.